Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിസിസി പ്രസിഡണ്ടിനെ ഉടനെ തീരുമാനിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു പോകില്ല: കെ മുരളീധരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ പരാജയം അന്വേഷിച്ച കമ്മീഷനെ പരിഹസിച്ച് കെ മുരളീധരന്‍. എല്ലാ ഇലക്ഷന്‍ കഴിഞ്ഞാലും ഞങ്ങള്‍ കമ്മീഷനെ വയ്ക്കാറുണ്ട്. അതിന്റെ ഭാഗമായി ഒരു കമ്മീഷനെ വെച്ചു അത്രയേ ഉള്ളൂ എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടായിട്ടില്ലല്ലോ എന്നും മുരളീധരന്‍ പരിഹസിച്ചു.

പ്രസിഡന്റ് ഇല്ലാതെ രണ്ടുമൂന്നു ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുക്കാല്‍ ലക്ഷത്തിന്റെ കുറവ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായി. പ്രസിഡന്റ് ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകും, ഡിസിസി പ്രസിഡണ്ടിനെ ഉടനെ തീരുമാനിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു പോകും എന്ന അഭിപ്രായമൊന്നും ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix