Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭ സമ്മേളനം: ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിനഞ്ചാം നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതല്‍ മാര്‍ച്ച് 28 വരെ. ജനുവരി 17 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തില്‍ 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്തു പാസാക്കുകയും ചെയ്യും. ആകെ 27 ദിവസമാണ് നിയമസഭ ചേരുന്നത്.

ജനുവരി 20, 21, 22 തീയതികള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴിന് 2025 – 26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയും നടക്കും.തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് രണ്ട് വരെ സഭ ചേരുന്നതല്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.

ഫെബ്രുവരി 13 ന് 2024 -25 സാമ്പത്തിക വര്‍ഷത്തെ അവസാന ബാച്ച് ഉപധനാഭ്യഥനകള്‍ പരിഗണിക്കും. മാര്‍ച്ച് നാല് മുതല്‍ 26 വരെയുള്ള കാലയളവില്‍ 13 ദിവസം 2025-26 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ സഭ വിശദമായി ചര്‍ച്ച ചെയ്തു പാസാക്കുന്നതാണ്. 2024-25 വര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതും 2025-26 വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കണം. 2025മാര്‍ച്ച് 28-ന് സഭ പിരിയും.

Greeshma Celine Benny

Advertisement
WhiteswanTV Footer