സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബോധവത്കരണം; വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാൻ ആർഎസ്എസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രയാഗ് രാജ്: ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുന്നതിനും മതംമാറ്റത്തിന് ഇരകളാകാതിരിക്കാനും ബോധവത്കരിക്കുന്നതിന് വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്. മൂന്ന് ദിവസംകൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിലുള്ള 8000 വിദ്യാര്‍ഥികളെ പ്രയാ​ഗ് രാജില്‍ എത്തിക്കാനാണ് നീക്കം. ആര്‍എസ്എസിന്റെ വിദ്യാഭ്യാസകാര്യ വിഭാഗമായ വിദ്യാഭാരതിയാണ് നേതൃത്വം നല്‍കുന്നത്.

സംസ്‌കാര്‍ കേന്ദ്രങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉൾപ്പടെ പ്രയാ​ഗ് രാജില്‍ എത്തിക്കും. 10 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കുഭ മേളക്ക് കൊണ്ടുപോകുക. അവധ് മേഖലക്ക് ശേഷം ഗൊരഖ്പുര്‍, കാന്‍പുര്‍, കാശി, മേഖലകളില്‍ നിന്നും വിദ്യാര്‍ഥികളെ മഹാകുംഭമേളക്ക് എത്തിക്കാനും നീക്കമുണ്ട്.

Tags :

Recent News

Advertisement