സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് ആക്രമിച്ച് നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു രാജന്റെ വീട് ആക്രമിച്ച് നാട്ടുകാർ. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ മാറ്റി. വൻ പൊലീസ് സംഘമാണ് സ്ഥലത്ത് കാവലുള്ളത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് 6 മണിയോടെയാണ് സംഭവം.വീടിന്റെ ജനൽ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവുമാണ് തകർത്തത്. ഋതുവിന്റെ മാതാപിതാക്കളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ, കൊലക്കേസിൽ ഋതു അറസ്റ്റിലയ ശേഷം ഇവർ ഇവിടെ നിന്ന് ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തു.

വ്യാഴാഴ്ചയാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജിതിൻ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയതിനു പിന്നാലെയാണ് വീട് തകർത്തത്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴും നാട്ടുകാർ വൻ പ്രതിഷേധമാണ് ഉയർന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.