Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ സാന്തമാക്കി ആസിഫ് അലി നായകനായ ‘രേഖാചിത്രം’. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി കഴിഞ്ഞു എന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത്ജോൺ മന്ത്രിക്കലാണ്. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് കഥയെഴുതിയത്.ഒൻപതുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം. റിലീസിന്റെ ആദ്യവാരത്തിൽ തന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു.

ആദ്യദിനം മുതലേയുണ്ടായ മികച്ച പ്രേക്ഷകാഭിപ്രായത്തോടു കൂടിയാണ് ചിത്രം മുന്നേറുന്നത്. ഒരു കോടി രൂപയാണ് പ്രവർത്തിദിവസമായ ബുധനാഴ്ചയും കേരള ബോക്സ്ഓഫിസിൽ നിന്നും ചിത്രം നേടിയത്. ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” കരിയറിലെ ഏറ്റവും മികച്ച ബോക്സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രം ജനുവരി ഒൻപതിനാണ് തിയേറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്.

അനശ്വരാ രാജൻ, മനോജ് കെ ജയൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, സായികുമാർ, ജ​ഗദീഷ്, ഇന്ദ്രൻസ്, നിഷാന്ത് സാ​ഗർ, ഉണ്ണി ലാലു, സെറിൻ ഷിഹാബ്, മേഘാ തോമസ്, ഭാമ അരുൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തിയത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.

കലാസംവിധാനം: ഷാജി നടുവിൽ, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Recent News

Advertisement
WhiteswanTV Footer