തിരുവനന്തപുരം: സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീങ്ങുന്നത്. വിലക്ക് പിന്‍വലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും.
കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം അധ്യാപകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റ് തര്‍ക്കത്തെച്ചൊല്ലി പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു നടപടി.




