Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഡ്വ എം പി കൃഷ്ണന്‍ നായര്‍ നിര്യാതനായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ എം പി കൃഷ്ണന്‍ നായര്‍ (85) നിര്യാതനായി. നായര്‍ ആന്റ് നായര്‍ അസോസിയേറ്റസ് എന്ന ലോ ഫേമിന്റെ ഉടമയായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടക്കും. കോട്ടയം കോതനല്ലൂരില്‍ ധവളഗിരി ബംഗ്ലാവില്‍ മഞ്ഞപ്പാട്ട് പത്മനാഭപിള്ളിയുടേയും മാധവിയമ്മയുടേയും എട്ടാമത്തെ മകനാണ്. ജബല്‍പൂരിലായിരുന്നു അഭിഭാഷകജീവിതം ആരംഭിച്ചത്.  

1977 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കയാണ്. സുപ്രിംകോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. സംസ്ഥാന നോട്ടറി അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ സ്ഥാപക അധ്യക്ഷനാണ്. ലാര്‍ക്, ലീഫ്, പി സി എസ് ജെ യുടെ ആദ്യകാള സംഘാടകനാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യർക്കൊപ്പം നിരവധി പൊതുതാപര്യ ഹര്‍ജികള്‍ നല്‍കി.

എറണാകുളം രവിപുരത്തെ അമോണിയാപ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള നിരവധി കേസുകളില്‍ അനുകൂല വിധി നേടിയെടുക്കാന്‍ കൃഷ്ണന്‍ നായരുടെ നിയമ പോരാട്ടങ്ങള്‍ വഴിവച്ചു. ജയില്‍ പുള്ളികളുടെ വേതനം വര്‍ധിപ്പിക്കുന്നതിനായി നടത്തിയ പോരാട്ടവും വിജയംകണ്ടു.

ആംഡ് ഫോഴ്‌സ്  ട്രബ്യൂണല്‍ കൊച്ചിയില്‍ സ്ഥാപിക്കുന്നതിനായും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ‘ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര’  എന്ന പേരില്‍ അഡ്വ എം പി കൃഷ്ണന്‍ നായരുടെ ആത്മകഥ കഴിഞ്ഞ ദിവസമാണ് ഹൈക്കോടയില്‍ വച്ച് പ്രകാശനം ചെയ്തത്. ജബല്‍പൂരിലെ കോഫിഹൗസ് പ്രസ്ഥാനങ്ങളുടെ സ്ഥാപകനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അഡ്വ പി എസ് നായര്‍ സഹോദരനാണ്.

ഭാര്യ : അഡ്വ രാജേശ്വരി കൃഷ്ണന്‍ മക്കള്‍ : അഡ്വ സീമ കൃഷ്ണന്‍ (ചെന്നൈ)
അഡ്വ കൃഷ്ണന്‍ നന്ദകുമാര്‍ (ന്യൂഡല്‍ഹി) മരുമക്കള്‍ : അലക്‌സ് ചാണ്ടി (ചെന്നൈ) റിച്ച ചൗബേ (യു കെ).

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer