സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ചികിത്സാ ചെലവുകളും ധനസഹായവും നൽകാതെ സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ആരോപണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് 1.5 കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകളുടെ ബില്ലുകളും ഇതുവരെ നൽകിയിട്ടില്ല. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതർ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ സമീപിച്ചു.

ഒക്ടോബർ 29-നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർ മരിക്കുകയും 148 പേർ പൊള്ളലേറ്റ് ചികിത്സയിൽ കഴിയേണ്ടിയും വന്നു. സംഭവത്തെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായവും പരുക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെയും കർണാടകത്തിലെയും ആശുപത്രികളിൽ ചികിത്സിച്ചവർക്ക് മൂന്ന് കോടിയിലധികം രൂപ നൽകാനുണ്ട്. മംഗളൂരുവിലെ എജെ ആശുപത്രിക്ക് മാത്രം 1.56 കോടി രൂപ കുടിശികയായി കിടക്കുകയാണ്. ഈ തുക ലഭ്യമാക്കാൻ ജില്ലാ കളക്ടറെ തുടർച്ചയായി ആശുപത്രി അധികാരികൾ കത്തയച്ചിട്ടും നടപടി ഉണ്ടായില്ല.

അപകടത്തിൽ മരിച്ച കെ.വി. രഞ്ജിത്തിന്റെയും പത്മനാഭന്റെയും കുടുംബത്തിനുള്ള നാല് ലക്ഷം രൂപ ധനസഹായവും ഇതുവരെ നൽകിട്ടില്ല. ഇതോടൊപ്പം അപകട സമയത്ത് സേവനമനുഷ്ഠിച്ച 25 ആംബുലൻസുകൾക്കും സർക്കാർ ഇതുവരെ പ്രതിഫലം നൽകിയിട്ടില്ല.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.