Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാമുകിയുടെ മൃതദ്ദേഹം സ്യൂട്ട്ക്കേസിൽ : കാമുകനും സുഹൃത്തും പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സമഭാവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ്.
സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ കാമുകനും സുഹൃത്തുമാണ് പിടിയിലായത് .കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ​ഗാസിയാപൂരിലെ വിജനമായ ഒരിടത്ത് സ്യൂട്ട്കേസിൽ യുവതിയുടെ ശവശരീരം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അഭിഷേക് ധനിയ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ അമിത് തിവാരിയും കൊല്ലപ്പെട്ടയുവതിയും ബന്ധുക്കളാണ് ഒരു വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. യുവതി അമിതിനെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അമിത് വിവാഹത്തിന് താൽപര്യപ്പെട്ടിരുന്നില്ല.

ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അമിത് ശിൽപയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് കൊലപാതകത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. കൊലചെയ്ത ശേഷം മൃതശരീരം സ്യൂട്ട്കേസിലാക്കുകയും സുഹൃത്ത് അനൂജ് കുമാറിന്റെ സഹായത്തോടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix