സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൗന്ദര്യവർധക വസ്തുക്കളിൽ അളവിൽ കവിഞ്ഞ് മെർക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വ്യാപനം തടയാനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷന്‍ സൗന്ദര്യ’ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

പരിശോധനയുടെ മൂന്നാം ഘട്ടം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം രണ്ടുഘട്ട പരിശോധനകളില്‍, സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ദുരുപയോഗം ചെയ്യപ്പെട്ട രാസവസ്തുക്കളുടെ അളവുകൂടുതലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ലിപ്സ്റ്റിക്, ഫേസ് ക്രീം തുടങ്ങിയ സാമ്പിളുകളില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ലേബലുകള്‍ ശ്രദ്ധിച്ച് ഉത്പന്നങ്ങള്‍ ലൈസന്‍സോടെയാണോ ഉല്‍പാദിപ്പിച്ചത് എന്നതും നിര്‍മാതാവിന്റെ വിലാസം വ്യക്തമാണോ എന്നതും ഉറപ്പാക്കണമെന്ന് മുന്നറിയിപ്പുണ്ട്. പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 18004253182-ല്‍ അറിയിക്കാം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.