Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്യജീവി ആക്രമണം: വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്ടിലെ കടുവാഭീതിയെ തുടര്‍ന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്. പഞ്ചാരക്കെല്ലിയിൽ നടത്തേണ്ട തുടർ നിരീക്ഷണങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ ആവിഷ്‌കരിക്കേണ്ട പൊതുപ്രവര്‍ത്തനങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗം വനംമന്ത്രിയുടെ ചേമ്പറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പഞ്ചാരക്കുഴിയിലെ കടുവാക്രമണത്തെ തുടര്‍ന്നാണ് വനം വകുപ്പിന്റെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. പഞ്ചരക്കൊല്ലിയിൽ നിരീക്ഷണം തുടരുമോ എന്നതിനെ കുറിച്ച് തീരുമാനമെടുക്കും. സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കലും ചര്‍ച്ചാ വിഷയമായി മാറും.

വന്യമൃഗങ്ങളുടെ നിരീക്ഷണത്തിനായി അന്തര്‍ സംസ്ഥാന സഹകരണം വിപുലമാക്കാനുള്ള ചര്‍ച്ചയും നടക്കും, പ്രത്യേകിച്ച് വനാതിര്‍ത്തി പ്രദേശങ്ങളില്‍. അതേസമയം, പഞ്ചാരക്കെല്ലിയില്‍ കടുവയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമര്‍പ്പിക്കാനായി തയ്യാറാക്കും. ചത്തതിന്റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും.

Advertisement
WhiteswanTV Footer