Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഞാൻ പറഞ്ഞതെന്താണെന്ന് എനിക്കറിയാം, ആരെയും തിരുത്തേണ്ട;സിജെപി പോസ്റ്റ് വിവാദത്തിൽ വിസ്മയ മോഹൻലാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാലിൻ്റെ മകളും യുവനടിയുമായ വിസ്മയ മോഹൻലാൽ ജന്തർമന്ദറിൽ നടന്ന സിജെപിയുടെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആദ്യം പ്രതികരിച്ച മലയാളി താരങ്ങളിൽ ഒരാളാണ് . ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൻറെ ശക്തമായ പിന്തുണയും അഭിപ്രായവും തുറന്നു കാണിച്ചിരുന്നു വിസ്മയ. തുടർന്ന് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ഭീഷണികളും എല്ലാം വിസ്മയയ്ക്ക് നേരെ ഉണ്ടായി. വിശദീകരണവുമായി മേജർ രവി എത്തിയിരുന്നു. മറുപടിയായി ഒന്നും വിസ്മയയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.എന്നാൽ ഇപ്പൊൾ വിസ്മയയുടെ പുതിയ ചിത്രമായ “തുടക്കത്തിൻ്റെ” പ്രമോഷന് എത്തിയപ്പോൾ ആണ് വിസ്മയ തൻ്റെ ഭാഗം വ്യക്തമാക്കിയത്.

” എനിക്കറിയാം ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന് , എനിക്ക് എന്നെ അറിയാം മറ്റുള്ളവർ ഞാൻ പറഞ്ഞതിനെ തെറ്റായി ധരിച്ചിരിക്കുകയാണ് , ഞാൻ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് തെളിയിക്കേണ്ട , ആരെയും തിരുത്തേണ്ട..മറ്റുള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ പ്രശ്നം ആണ് ” എന്ന് വിസ്മയ പറഞ്ഞു.” സോഷ്യൽ മീഡിയകളിൽ മുഖമില്ലാത്ത ഒരുപാട് പേര് ആക്രമണം നടത്തുന്നുണ്ട് ,അവരെ പേടിച്ച് നിൽക്കാൻ ആകില്ല എന്ന് മോഹൻലാലും അഭിപ്രായപ്പെട്ടു.”

സിജെപിയെ പിന്തുണച്ച വിസ്മയയുടെ പോസ്റ്റിന് വിശദീകരണം ആയി മേജർ രവി വിസ്മയ രാഷ്ട്രീയ അവബോധം ഇല്ലാത്ത കുട്ടിയാണെന്നും , തനിക്ക് ചെറുപ്പം മുതലേ വിസ്മയയെ പരിചയം ഉള്ളതാണെന്നും സഹജീവികളോട് കൂടുതലായി അനുകമ്പ ഉള്ളതിനാൽ സമരത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് തെറ്റിദ്ധരിച്ചതിനാണ് പോസ്റ്റ് ഇട്ടതെന്ന് എന്നെല്ലാം വിശദീകരണം നൽകിയിരുന്നു.ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരുന്നെങ്കിലും ഇതിനെതിരെ വിസ്മയയോ കുടുംബാംഗങ്ങളോ രംഗത്ത് വന്നിരുന്നിരുന്നില്ല.സിജെപി ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനാൽ ആദ്യ ചിത്രമായ “തുടക്കത്തിന്” എതിരെയും വിസ്മയയ്ക്ക് എതിരെയും ഭീഷണികൾ ഉയർന്നിരുന്നു.

ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ത്രില്ലർ ജോണറിൽ ഉള്ള ചിത്രം 7 ന് തിയേറ്ററിൽ എത്തും

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix