സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം ദീർഘിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളിലാണ് സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവിൽപ്പന നടത്താൻ സാധിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി ഉണ്ടായിരുന്നത്.

എന്നാൽ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് പ്രദേശങ്ങളില്‍ 12 വരെ മദ്യം വില്‍ക്കാം. തിരുവനന്തപുരം നഗരത്തില്‍ ഒരു ടൂറിസം കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിധി 200 മീറ്ററാക്കി ചുരുക്കി. കവടിയാര്‍ പാലസ് മുതല്‍ പട്ടം പാലസ് വരെയുള്ള 200 മീറ്ററില്‍ മാത്രമാണ് അനുമതിയുള്ളത്. കോഴിക്കോടും കൊല്ലത്തും കോര്‍പറേഷന്‍ പരിധിയിലെ ബീച്ച് പ്രദേശത്ത് മാത്രമാണ് പുതുക്കിയ സമയക്രമത്തിലുള്ള മദ്യവില്പനയ്ക്ക് അനുമതി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.