സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ സാമ്പത്തിക പരിരക്ഷ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പോളിസി ആണിത്. സമ്പാദ്യത്തിന് പരിക്ക് പറ്റാതെ രോ​ഗം മൂലമുണ്ടാകുന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ പോളിസി ഉടമകളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

60 പ്രധാന ഗുരുതരമായ അസുഖങ്ങൾ (സിഐ)ക്കുവരെ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒരു നോൺലിങ്ക്ഡ്, പങ്കാളിത്തേതര (നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ്), വ്യക്തിഗത, പ്യുവർ റിസ്ക് ഹെൽത്ത് റൈഡറാണിത്. കമ്പനിയുടെ മുൻനിര ടേം പ്ലാനായ ബജാജ് അലയൻസ് ലൈഫ് ഇ ടച്ച് 2 നൊപ്പം ഇത് ഉപയോ​ഗപ്പെടുത്താം.

മെഡിക്ലെയിം ഇല്ലാത്തവര്‍ക്ക് ചികിത്സ ആവശ്യമായി വരുന്ന അടിയന്തരഘട്ടത്തില്‍ ഇതൊരു സാമ്പത്തിക ആശ്രയമായി പ്രവര്‍ത്തിക്കും. അടിസ്ഥാന മെഡിക്ലെയിം പോളിസി മാത്രം ഉള്ളവര്‍ക്ക് ( ഉദാ: അഞ്ച് ലക്ഷം രൂപയുടെ) അതിലേറെ ചികിത്സാ ചെലവ് വരുമ്പോള്‍ പോളിസി പരിധികളും യഥാർത്ഥ ചികിത്സാ ചെലവുകളും തമ്മിലുള്ള അന്തരം മറികടക്കാന്‍ ഇത് സഹായിക്കും.

ഉയർന്ന മെഡിക്ലെയിം പരിരക്ഷയുള്ള (ഉദാ: 50 ലക്ഷം രൂപ) വരുടെ കാര്യത്തില്‍ ഇത് വരുമാനനഷ്ടം നികത്തുന്നതിലൂടെ അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ജീവിത ശൈലി കാത്തുസൂക്ഷിക്കാന്‍ സഹായിക്കുകയും മികച്ച സാമ്പത്തിക ആസൂത്രണം സാധ്യമാക്കാനുള്ള അധികസഹായമായി മാറുകയും ചെയ്യും.

18 മുതൽ 80 വയസ്സ് വരെയുള്ളവര്‍ക്ക് ക്യാൻസർ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇതിലൂടെ പരിരക്ഷ നേടാം. ഗുരുതരം (10 ​ഗുരുതര രോ​ഗങ്ങള്‍ക്ക്), കൂടുതല്‍ മികച്ചത് (25 ​ഗുരുതര രോ​ഗങ്ങള്‍ക്ക് ), സമഗ്രമായത് (60 ഗുരുതര രോ​ഗങ്ങള്‍ക്ക്) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ നിന്ന് ആവശ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്. യോ​ഗ്യത അനുസരിച്ച് നികുതി ഇളവുകള്‍ ലഭ്യമാകും. രജിസ്റ്റർ ചെയ്ത സേവന ദാതാക്കളിൽ നിന്ന് ചികിത്സയ്ക്കായി അഭിപ്രായം നേടുന്നതിനും ഇതില്‍ സൗകര്യമുണ്ട്.

താങ്ങാനാവുന്നതും എന്നാൽ ശക്തവുമായ പരിരക്ഷയോടെ സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും ജീവിത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉപയോക്താക്കളെ സഹായിക്കുകയാണ് കമ്പനി ഇതിലൂടെ ചെയ്യുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement