Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: insurance

രാജ്യത്തെ ജനറല്‍ ഇന്‍ഷൂറന്‍സ് വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ സാങ്കേതികവിദ്യ ഏറെ നിര്‍ണായകം:രാകേഷ് ജെയിന്‍

കൊച്ചി: ഇന്ത്യയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖല 2025-ല്‍ 6.2 ശതമാനം വളര്‍ച്ച കൈവരിച്ചെങ്കിലും ഈ മേഖലയുടെ സാന്ദ്രത ഒരു ശതമാനത്തിനടുത്തു മാത്രമായി നിലനില്‍ക്കുകയാണെന്ന് ഇന്‍ഡസ് ഇന്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ രാകേഷ് ജെയിന്‍ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ ശരാശരി നാലു ശതമാനമാണ്. ഉയര്‍ന്നു വരുന്ന അവബോധത്തിന്റെ പശ്ചാത്തലത്തില്‍ ആകെ പ്രീമിയത്തിന്റെ മൂന്നിലൊന്നും സംഭാവന നല്‍കുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുമാണ്. വൈദ്യ സേവന രംഗത്തെ പണപ്പെരുപ്പം 12 ശതമാനത്തിനടുത്താണെന്നതും ഇവിടെ പ്രസക്തമാണ്. 2026-ലേക്കു നോക്കുമ്പോള്‍ 8-13 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. […]
Read more

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് […]
Read more

കുട്ടികളുടെ ഭാവിക്കായി ടേം ഇന്‍ഷുറന്‍സ് മികച്ച പരിഹാരമെന്ന് അമ്മമാര്‍: ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ 2025

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പിക്‌സിസ് ഗ്ലോബല്‍, ക്വാള്‍സ് എഐ എന്നിവയുമായി ചേര്‍ന്ന് നടത്തിയ ‘ബജാജ് അലയന്‍സ് ലൈഫ് വുമണ്‍ ടേം സര്‍വേ’ ഫലങ്ങള്‍ പുറത്തുവിട്ടു. മെട്രോ, ഒന്ന്, രണ്ട് നിര നഗരങ്ങളിലായി ശമ്പളമുള്ളവരും സ്വയം തൊഴിലാളികളുമായ 1000ലധികം വനിതകളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. പ്രധാന സാമ്പത്തിക മുന്‍ഗണനകള്‍, അടിയന്തര സാഹചര്യങ്ങളിലേക്കുള്ള തയ്യാറെടുപ്പ്, ദീര്‍ഘകാല സാമ്പത്തിക സുരക്ഷയിലേക്കുള്ള സമീപനം എന്നിവയാണ് വിലയിരുത്തിയത്. മക്കളുടെ ഭാവി, വിദ്യാഭ്യാസ ചെലവുകള്‍, […]
Read more

ഗർഭകാല ഇൻഷുറൻസ് കവറേജ് എന്തിനൊക്കെ ലഭിക്കും; അറിയാം നേട്ടങ്ങള്‍

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം ഇന്ത്യയിലെ ഏകദേശം 22% സ്ത്രീകളും ഉയര്‍ന്ന പ്രസവ പരിചരണ ചെലവുകള്‍ ആണ് നേരിടുന്നത്. മെഡിക്കല്‍ ചെലവുകള്‍ കുതിച്ചുയരുന്നത് ഗുണനിലവാരമുള്ള പ്രസവ പരിചരണം കൂടുതല്‍ ചെലവേറിയതാക്കുന്നു. ഈ സാഹചര്യത്തില്‍, പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ഏറെ പ്രധാനമാണ്. എന്താണ് പ്രസവ ആരോഗ്യ ഇന്‍ഷുറന്‍സ് ? പ്രസവം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാത ശിശു പരിചരണം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക ആരോഗ്യ പോളിസിയാണ് മെറ്റേണിറ്റി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. സാധാരണ ആരോഗ്യ […]
Read more

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ സാമ്പത്തിക പരിരക്ഷ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പോളിസി ആണിത്. സമ്പാദ്യത്തിന് പരിക്ക് പറ്റാതെ രോ​ഗം മൂലമുണ്ടാകുന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ പോളിസി ഉടമകളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60 പ്രധാന ഗുരുതരമായ അസുഖങ്ങൾ (സിഐ)ക്കുവരെ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒരു […]
Read more

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ അറ്റാദായത്തില്‍ 18.3 ശതമാനം വര്‍ധനവ്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 803 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 18.3 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്. ഇക്കാലയളവില്‍ പുതിയ ബിസിനസിന്‍റെ മൂല്യം 8.5 ശതമാനം വര്‍ധിച്ച് 1575 കോടി രൂപയിലും എത്തിയിട്ടുണ്ട്. ആകെ വില്‍പന നടത്തിയ പോളിസികളുടെ കാര്യത്തില്‍ 14.4 ശതമാനം വര്‍ധനവോടെ ഈ രംഗത്തെ സ്വകാര്യ മേഖലയില്‍ ഏറ്റവും മികച്ച നേട്ടവും കൈവരിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന പെന്‍ഷന്‍ […]
Read more

കേരളത്തിലെ 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്ത്യയിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 60 ശാഖകളുമായി കേരളത്തില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത് തുടരുന്നു. സംസ്ഥാനത്ത് 531 നെറ്റ്വര്‍ക്ക് ആശുപത്രികളുടേയും 53,000 ഏജന്‍റുമാരുടെയും ശക്തമായ ശൃംഖലയുള്ള സ്റ്റാര്‍ ഹെല്‍ത്ത് 21 ലക്ഷം ആളുകള്‍ക്ക് പരിരക്ഷയേകി. കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്‍റെ വിപണി വിഹിതം 72 ശതമാനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 2,650 കോടി രൂപയുടേയും ക്ലെയിമുകള്‍ തീര്‍പ്പാക്കി. വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ […]
Read more

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട കര്‍ശന നിര്‍ദ്ദേശം; സര്‍ക്കുലര്‍ ഇറക്കി എംവിഡി

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer