സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്ന വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നു പറഞ്ഞ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ അറസ്റ്റില്‍. വനം വകുപ്പിന്റെ പരാതിയിലാണ് ജെറിനെതിരെ നടപടിയെടുത്തത്. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ പരാതി നല്‍കുന്നത്. ജനങ്ങളില്‍ ഭീതിപടര്‍ത്തല്‍, സര്‍ക്കാര്‍ വകുപ്പുകളെ തെറ്റിദ്ധരിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.