Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം നൽകണമെന്ന് സര്‍ക്കുലര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിവറേജ് പൂട്ടുന്നതിന് മുന്‍പ് ക്യൂവില്‍ നിന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പാക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സർക്കുലർ. ഇത് പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നുമാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. എന്നാല്‍ ഈ സര്‍ക്കുലറിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബിവറേജസ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.

9 മണിക്ക് ക്യൂവില്‍ വരുന്ന എല്ലാവര്‍ക്കും മദ്യം ഉറപ്പിക്കണമെന്ന് ബീവറേജ് കോര്‍പ്പറേഷന്‍ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഈ സര്‍ക്കുലറിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിവറേജസ് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ക്യൂ നീണ്ടു പോയാല്‍ നിയമലംഘനമാകുമെന്ന് ഐഎന്‍ടിസി യൂണിയന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം ചെയ്യുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്.

സമയം കഴിഞ്ഞെന്ന് പറഞ്ഞ് മടക്കിയയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്നാണ് ബിവറേജസ് പറയുന്നത്. സാദാ ഔട്ട്‌ലെറ്റുകള്‍ക്കും പ്രീമിയം ഔട്ട്‌ലെറ്റുകള്‍ക്കും നിലവിലെ ഉത്തരവ് ബാധകമാണ്. രാവിലെ 10 മണി മുതല്‍ 9 മണി വരെയാണ് നിലവില്‍ ബിവറേജ് പ്രവര്‍ത്തിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer