കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിപിഎം പ്രവര്‍ത്തകരെമർദിച്ചുവെന്നാണ് പ്രതികൾ പറയുന്നത്. ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്.




