സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടിയത് 23 സര്‍ക്കാര്‍ ജീവനക്കാരെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായത് 23 സര്‍ക്കാര്‍ ജീവനക്കാർ . ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരെ അറസ്റ്റ് ചെയ്തത് . ജനുവരി മുതല്‍ മാര്‍ച്ച് 18 വരെയുള്ള കണക്കാണിത് . കഴിഞ്ഞ വർഷം 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഈ മൂന്നുമാസത്തിനിടയിൽ മാത്രം കേസുകളുടെ എണ്ണം 21 ആയി ഉയർന്നു .

കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. 12 പേരെയാണ് ഈ വകുപ്പിൽ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ് പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് .വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയിൽ നിന്ന് മാത്രം ആറ് ഉദ്യോഗസ്ഥരും, മലപ്പുറത് നിന്ന് 3 , തിരുവനന്തപുരം 2 , കോട്ടയം 2 , ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ഓരോ പേരും വീതം പിടിയിലായി. കഴിഞ്ഞ വര്‍ഷം 39 പേരാണ് പിടിയിലായത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.