വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.
വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.






