സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രായപരിധി നിബന്ധന ഒഴിവാക്കണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍

മധുര: നേതൃസമിതികളിലൈ അംഗത്വത്തിനുള്ള 75 വയസ് പരിധി നിബന്ധനക്കെതിരെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസ്ഥാന ഘടകങ്ങള്‍. പ്രായപരിധി നിബന്ധന ഒഴിവാക്കണമെന്ന് കേരളം ബംഗാള്‍ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. നേതാക്കള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നത് നേതൃത്വത്തില്‍ ശൂന്യത സൃഷ്ടിക്കുമെന്ന വാദം ഉയര്‍ത്തിയാണ് പ്രായപരിധി നിബന്ധന നീക്കണമെന്നെ ആവശ്യം ഉയര്‍ന്നത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മാത്രം ഏഴ് നേതാക്കളാണ് 75 വയസ്സ് പൂര്‍ത്തിയാകുന്നത്.

കണ്ണൂരില്‍ ചേര്‍ന്ന 23 ആം പാര്‍ട്ടി കോണ്‍ഗ്രസാണ് പാര്‍ട്ടി ഭരണഘടന ഭേദഗതിയിലൂടെ 75 വയസ്സ് എന്ന വ്യവസ്ഥ കൊണ്ടുവന്നത്. കേരളത്തില്‍ ജി.സുധാകരന്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് പ്രായപരിധി നിബന്ധന എടുത്തു കളയണമെന്ന ആവശ്യം ഉയര്‍ന്നത്. കേരളത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലും നാലുപേര്‍ ഇക്കാര്യം ഉന്നയിച്ചു. പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഘടകങ്ങളുടെ ഗ്രൂപ്പ് ചര്‍ച്ചയിലും സമാനമായ ആവശ്യം ഉയര്‍ന്നുവെന്നാണ് സൂചന. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇരിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടെന്നാണ് ബംഗാള്‍ ഘടകം ചൂണ്ടിക്കാട്ടുന്നത്. ബംഗാള്‍ സംസ്ഥാന സമ്മേളനത്തിലും ഈ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലെ പൊതു ചര്‍ച്ചകളിലും കേരളവും ബംഗാളും ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍ പ്രായപരിധി നിബന്ധനയില്‍ പുനരാലോചനക്ക് നേതൃത്വം നിര്‍ബന്ധിതമായേക്കും. പക്ഷെ ഇതിന് പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പി ബി അംഗങ്ങളാണ് 75 വയസ്സ് പിന്നിട്ടത്. പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, മണിക്ക് സര്‍ക്കാര്‍, ജി രാമകൃഷ്ണന്‍ എന്നിവരാണ് പിണറായിയെ കൂടാതെ ഒഴിയുന്നത്.

സീതാറാം യെച്ചൂരിക്ക് പകരക്കാരനെ കണ്ടെത്താന്‍ വിഷമിക്കുന്ന പാര്‍ട്ടിക്ക് ഇത്രയും നേതാക്കള്‍ ഒറ്റയടിക്ക് കളമൊഴിയുന്നത് തിരിച്ചടി ഉണ്ടാക്കുമെന്നാണ് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം. അതുകൊണ്ടാണ് പ്രായം മാത്രം മാനദണ്ഡമാക്കാതെ. പ്രവര്‍ത്തന പാരമ്പര്യവും പ്രവര്‍ത്തന പരിചയവും കണക്കിലെടുക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement