സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ ബീച്ചില്‍ വിദേശ വനിതയ്ക്കു നേരെ തെരുവ് നായ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായ ആക്രമണം. ബീച്ചില്‍ ആലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരിയായ കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി.

കടിയേറ്റ് ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില്‍ കേട്ട് ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തിയാണു രക്ഷിച്ചത്.
ബീച്ചില്‍ നായ്ക്കള്‍ കൂട്ടമായാണു നടക്കുന്നത്. കുട്ടികള്‍ കളിക്കുന്ന സ്റ്റേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ കൂട്ടം കൂടി നായ്ക്കളെ കാണാം. തെരുവുനായ്ക്കളുടെ ശല്യം അധികൃതര്‍ നേരിട്ടു കണ്ടിട്ടും ജനങ്ങളുടെ ഭീതി മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.