സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സമുദായ നേതാക്കന്‍മാര്‍ സമുദായത്തിന് വേണ്ടി് സംസാരിക്കുന്നു’ ; വെള്ളാപ്പളളിക്ക് പിന്‍തുണയുമായി ജോര്‍ജ് കുര്യന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിനു വേണ്ടി പറയുമെന്നായിരുന്നു വിഷയത്തില്‍ ജോര്‍ജ് കുര്യന്റെ പ്രതികരണം. സമുദായ നേതാക്കന്‍മാര്‍ അവരുടെ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. അതിനകത്ത് നമ്മള്‍ എന്തിനാണ് എന്തെങ്കിലും പറയുന്നത്. അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ? എന്നാണ് ജോര്‍ജ് കുര്യന്റെ ചോദ്യം.
വഖഫ് ഭേദഗതി നിയമത്തിന് കൂടൂതല്‍ പിന്തുണ ലഭിച്ചെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കശ്മീര്‍ വരെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അടുത്തിടെ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ മുസ്ലീം സമുദായത്തില്‍പെട്ടവര്‍ വഖഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പാവപ്പെട്ട മുസ്ലീമുകള്‍ ഈ ബില്ലിന് അനുകൂലമാണ് – അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നും ഇവര്‍ക്കിടയില്‍ ഈഴവര്‍ ഈഴവര്‍ ഭയന്ന് ജീവിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.