തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അനില്‍കുമാര്‍-മായ ദമ്പതികളുടെ മകനായ അര്‍ജുനെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം ഏഴുമുതലാണ് അര്‍ജുനെ കാണാതായത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.






