സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയില്‍ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി.മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണിത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ-ഫോര്‍ എക്‌സ്പീരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും പാര്‍വതിക്കുമൊപ്പം ഹക്കീം ഷാ, അശോകന്‍, മധുപാല്‍, ലുക്ക്മാന്‍ അവറാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നോബഡി ഉറപ്പായും ഒരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് തന്നെയാവുമെന്നും ആഴമേറിയ വികാരനിര്‍ഭര നിമിഷങ്ങളും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും നിറഞ്ഞൊരു ചിത്രമാകും എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement