Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലിഫ്റ്റില്‍ കുടുങ്ങി പൂനെയില്‍ 7 വയസുകാരന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൂനെ: പൂനെയിലെ ഷിൻഹാഗഡ് റോഡ് ഏരിയയിലെ നിമ്പാജിനഗറിലുള്ള റിഡ്ഡി സിദ്ദി അപ്പാർട്ട്മെന്റിലെ ലിഫ്റ്റ് അപകടത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. കുട്ടി ഹൗസിങ് സൊസൈറ്റിയുടെ പരിസരത്ത് കളിക്കുകയായിരുന്നു. തുടർന്ന് ലിഫ്റ്റിൽ കയറി ഒരു ബട്ടൺ അമർത്തി. മൂന്നാം നിലയിൽ എത്തിയപ്പോൾ തടസ്സമുണ്ടായി ലിഫ്റ്റിൽ കുട്ടി കുടുങ്ങുകയായിരുന്നു.

ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ രാത്രി 11.30 ന് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം ആരംഭിച്ചു. ലിഫ്റ്റ് തുറന്നപ്പോൾ കുട്ടി ബോധരഹിതനായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് പ്രാഥമിക നിഗമനപ്രകാരം, ദീർഘനേരം ലിഫ്റ്റിൽ കുടുങ്ങിയതും അപകടകാരണമാകാം എന്ന് പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ മരണത്തിന് യഥാർത്ഥ കാരണം വ്യക്തമാകൂ. പ്രാഥമിക പരിശോധനയിൽ ലിഫ്റ്റിൽ ടെക്‌നിക്കൽ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer