മലപ്പുറം: താനാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി മുഹിയുദ്ധീൻ തൻ്റെ വാർഡിൽ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെമ്പറുടെ ജൻമദിന സമ്മാനമായി വാർഡ് 8 ലെ ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്ക്യാമ്പ് സംഘടിപ്പിച്ചത്പകര ചക്കിയത്തിൽവെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേർ പങ്കെടുത്തു.
ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻഎന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ സൗജന്യ സേവനവും കണ്ണ് പരിശോധന, പ്രമേഹ നിർണ്ണയം, തൈറോയ്ഡ്, പ്രഷർ, തുടങ്ങിയവക്കുള്ള ലാബ് പരിശോധനകളും സൗജന്യമായി ക്യാമ്പിൽ നൽകി താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഒ അസ്ഗർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗംടി പി മുഹിയുദ്ദീൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ബീവി, പി.എസ്. സഹദേവൻ,മുജീബ് താനാളൂർ ,ഒ പി അലി എ കെ അബ്ദു മുഹമ്മദ് തൗഫീഖ്, കെ പി ഹബീബ് റഹ്മാൻ, സി. യുനസ് പി സരോജിനി എന്നിവർ സംസാരിച്ചു






