Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ്സില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രധാനമന്ത്രി നടത്തിയ എൻ.എച്ച് 66 ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ അവഗണിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര-വെങ്ങളം റീച്ചിൽ നടത്തിയ റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ല. ഇതുമായി ബന്ധപ്പെട്ട് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പരാതി നൽകി. വിഷയത്തിൽ നടപടി എടുക്കണമെന്നും വാഹനം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ആർടിഒ എൻഫോഴ്സ് മെന്റിനാണ് പരാതി നൽകിയത്.

റോഡ്‌ഷോയ്ക്ക് കെ.എൽ 01 9069 നമ്പറിലുള്ള തുറന്ന വാഹനത്തിലാണ് റോഡ് ഷോ നടത്തിയത്. എൻ.എച്ച് 66-മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഇടമാണ്. ആയതിനാൽ ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഉപയോഗിച്ചത് കുറ്റകരമാണെന്നും നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.

ഫിറ്റ്‌നസ് ഇല്ലാത്ത വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിയുന്ന മന്ത്രി തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ ഇങ്ങനെ യാത്ര നടത്തിയത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്നും പരാതിയിൽ പറയുന്നുണ്ട്. നിയമലംഘനം നടത്തിയ വാഹനം ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer