Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കെ.ബാബു: തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്ക് പിന്തുണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃപ്പൂണിത്തുറ:നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കുന്നത് അനാവശ്യമാണെന്ന് കെ. ബാബു എം.എൽ.എ വ്യക്തമാക്കി. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് അനാവശ്യമായ ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിതെളിക്കുമെന്നും ഇത് പാർട്ടി പ്രവർത്തകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവരും സമാനമായ ആവശ്യം ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിനോട് താൻ പൂർണ്ണമായും യോജിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


​സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താൻ ആരുടെയും പേര് ഹൈക്കമാൻഡിന് മുൻപാകെ ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ല. തൃപ്പൂണിത്തുറ മണ്ഡലത്തിൽ പല പേരുകളും കേൾക്കുന്നുണ്ടെങ്കിലും ഏറ്റവും യോഗ്യനായ ആളെ പാർട്ടി നേതൃത്വം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ പാർട്ടി നിശ്ചയിക്കുന്ന ആര് വന്നാലും സ്വാഗതം ചെയ്യുമെന്നും എന്നാൽ വ്യക്തിപരമായി തനിക്ക് ദീപക് ജോയിയോടാണ് കൂടുതൽ താൽപ്പര്യമെന്നും കെ. ബാബു വെളിപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും ദുർബലമാകുമെന്നും പ്രധാന മത്സരം കോൺഗ്രസും സി.പി.ഐ.എമ്മും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​അതേസമയം, കണ്ണൂരിൽ മത്സരിക്കുമെന്ന കെ. സുധാകരന്റെ സ്വയം പ്രഖ്യാപനത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനത്തിന് എല്ലാവരും വഴങ്ങണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ അച്ചടക്കം പാലിക്കണമെന്ന കർശന സന്ദേശമാണ് ഇതിലൂടെ നേതൃത്വം നൽകുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer