സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

അപകടം തളർത്താത്ത പോരാട്ടം; വീൽചെയറിൽ വോട്ടു ചോദിച്ച് ഷൈജു

തിരുവനന്തപുരം : പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി. കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്.

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ ചികിത്സയിലായിരുന്നു. ശരീരം അരയ്ക്കു താഴെതളർന്നെങ്കിലും മനസ്സു തളരാതെ ഷൈജു ജോലി ചെയ്യാനിറങ്ങി.

സ്നേഹ സാന്ത്വനം എന്ന സംഘടന നൽകിയ ഓട്ടോ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. 2022ൽ കടയ്ക്കൽ സ്വദേശിനി ആതിരയെ വിവാഹം കഴിച്ചു. യാത്രകളെ ഇഷ്ടപ്പെടുന്ന ഷൈജു സംസ്ഥാനത്തിനു പുറത്തേക്കും പതിവായി യാത്ര ചെയ്യാറുണ്ട്. അതിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് വീൽചെയറിൽ കഴിയുന്ന പലർക്കും പ്രചോദനമായി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »

മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്

തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും. ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം

Read More »

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ,

Read More »

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: സുസ്ഥിരമായി ലാഭവിഹിതം നല്‍കുന്ന അടിസ്ഥാനപരമായി ശക്തമായ ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപര്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഡന്‍റ് ലീഡേഴ്സ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു.

Read More »

ഓമ്‌നിടെക് എഞ്ചിനീയറിംഗ് ഐപിഒ ഫെബ്രുവരി 25 മുതല്‍

കൊച്ചി: ഓമ്‌നിടെക് എഞ്ചിനീയറിംഗ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2026 ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും. ഊർജ്ജം, ഓട്ടോമേഷന്‍, മോഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്കുള്ള എഞ്ചിനിയറിങ് ഘടകങ്ങളുടെ

Read More »

വീണ്ടും അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി ജിജിൻ മടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ ഹൃദയം, കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കാണ് ജിജിൻ. വാഹനാപകടത്തിൽ പരിക്കേറ്റ്

Read More »
Advertisement