ന്യൂയോര്‍ക്ക്: ഭൂമിയുടെ കാന്തികവലയത്തെ കുറിച്ച് പഠിക്കാന്‍ 2012ല്‍ നാസ വിക്ഷേപിച്ച പേടകം ഭൂമിയെ ലക്ഷ്യമാക്കി തിരിച്ചു വരുന്നു. ഭൂമിക്ക് മുകളില്‍ 14 വര്‍ഷമായി കാവല്‍ നിന്ന നാസയുടെ വാന്‍ അലന്‍ പ്രോബ് എ എന്ന 600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അപകടമാണോ എന്ന് നോക്കാം.
നമ്മുടെ ഉപഗ്രഹങ്ങളെയും ബഹിരാകാശയാത്രികരെയും സംരക്ഷിക്കുന്നതില്‍ ഈ ദൗത്യം വലിയ പങ്കുവഹിച്ചു. യഥാര്‍ത്ഥത്തില്‍ 2034 വരെ ഭ്രമണപഥത്തില്‍ നില്‍ക്കുമെന്ന് കരുതിയ പേടകമാണിത്. എന്നാല്‍ സൂര്യനിലുണ്ടായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ വികസിപ്പിക്കുകയും, തല്‍ഫലമായുണ്ടായ ‘അന്തരീക്ഷ വലിച്ചുനീട്ടല്‍’ കാരണം ഉപഗ്രഹം നേരത്തെ താഴേക്ക് പതിക്കാന്‍ തുടങ്ങുകയുമായിരുന്നു.
പക്ഷേ ഭയം വേണ്ട. 600 കിലോ ഭാരമുണ്ടെങ്കിലും, അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ ചൂടില്‍ ഇതിന്റെ ഭൂരിഭാഗവും കത്തിയമരും. വളരെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ളൂ. ഒരാള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത 4,200-ല്‍ ഒന്ന് മാത്രമാണ്. കൂടാതെ, ഭൂമിയുടെ 71% സമുദ്രമായതിനാല്‍ ഇവ വെള്ളത്തില്‍ വീഴാനാണ് സാധ്യത കൂടുതല്‍.






