കടകന്‍ എന്ന സിനിമയ്ക്കു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡര്‍ബി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റര്‍ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീണ്‍ എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിന്‍ റിഫാഹി, ഹബീബ് ഷാജഹാന്, മനൂപ് എലാംബ്ര എന്നിവരും പോസ്റ്ററില്‍ അണിനിരക്കുന്നു. ക്യാമ്പസ് എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. മലയാളത്തിലെ യുവ പ്രതിഭകളും സോഷ്യല്‍ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.
ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മന്‍സൂര്‍ അബ്ദുല്‍ റസാഖാണ് ഡര്‍ബിയുടെ നിര്‍മ്മാണം. ആദം സാബിക്ക്, ഹരി ശിവറാം, അല്‍ അമീന്, റിഷ് എന്‍. കെ, അനു, ജസ്നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീണ്‍, ആന്‍ മെര്‍ലറ്റ്, സാഗര്‍ സൂര്യ, ഫ്രാങ്കോ ഫ്രാന്‍സിസ്, ഹിഫ്രാസ്, സുപര്‍ണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വര്‍മ്മ, ദിവ്യ എം നായര്‍, സന്തോഷ് കീഴാറ്റൂര്‍, പ്രദീപ് ബാലന്, കൊല്ലം ഷാഫി, സിനോജ് വര്‍ഗ്ഗീസ്, ആര്.ജെ അന്തു, ഷിക്കു നസീര്‍, ഹബീബ് ഷാജഹാന്, ഫാഹിസ് ബിന്‍ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡര്‍ബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷന്‍, ഇമോഷന്, ഫണ്‍ എന്നിവ ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു കളര്‍ഫുള്‍ കംപ്ലീറ്റ് എന്റര്‍ടെയ്നറായാണ് ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്ട്രൈറ്റ് ലൈന്‍ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
ഡര്‍ബിയുടെ അണിയറ പ്രവര്‍ത്തകര്‍: ഡി.ഒ.പി അഭിനന്ദന് രാമനുജം, തിരക്കഥ സഹ്റു സുഹ്റ, അമീര്‍ സുഹൈല്‍, എഡിറ്റിംഗ് ആര്. ജെറിന്, സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് ഷര്‍ഫു, പ്രൊഡക്ഷന്‍ ഡിസൈനര്‍ അര്‍ഷാദ് നക്കോത്ത്, ആക്ഷന്‍ തവസി രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജമാല്‍ വി ബാപ്പു, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര് നജീര്‍ നസീം, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍ നിസ്സാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജില്‍ കേസി, കൊറിയോഗ്രാഫി റിഷ്ധാന്‍ അബ്ദുല്‍ റഷീദ്, സൗണ്ട് ഡിസൈന്‍ കിഷന് മോഹന്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീന്, സ്റ്റുഡിയോ സപ്താ റെക്കോര്‍ഡ്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മെഹ്ബൂബ്, വി.എഫ്.എക്സ് ഫോക്സ്ഡോട്ട് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, പി.ആര്.ഒ & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.





