തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അയിനൂർ വെസ്റ്റ് 8-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രാമസഭ അയിനൂർ വടക്കുമുറിയിലെ ഓങ്കാരം സൂപ്പർമാർക്കറ്റിന് മുന്നിൽ ചേർന്നു.
പുതിയ വാർഡ് മെമ്പർ മോനിഷ രജീഷിനെ വാർഡിലെ മുതിർന്ന തൊഴിലുറപ്പ് തൊഴിലാളി ലക്ഷ്മിക്കുട്ടിയും മേറ്റുമാരും ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ അക്ഷയ് കുമാർ എ. എ. ഗ്രാമസഭയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പുതിയ പ്രവർത്തനങ്ങൾ വാർഡ് മെമ്പറും തൊഴിലാളികളും ഗ്രാമസഭയിൽ നിർദ്ദേശിച്ചു. ജനുവരി 30 ഗാന്ധി സ്മരണദിനത്തോടനുബന്ധിച്ച് വാർഡിലെ കണ്ണംകുളം മുതൽ അയിനൂർ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശവും ശുചീകരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ഉഷ സ്വാഗതവും റീന അശോകൻ നന്ദിയും പറഞ്ഞു.






