Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്‍ഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് കൗണ്‍സില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തക്കോസ്ത് കൗണ്‍സില്‍. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. പെന്തക്കോസ്ത് സഭാ വിഭാഗത്തെ ഔദ്യോഗികമായി ക്രൈസ്തവ സഭാ വിഭാഗമായി പരിഗണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സഭ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചതായും തങ്ങളെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

കേരളത്തിലാകമാനം 25 ലക്ഷത്തിലധികം വോട്ടുകള്‍ പെന്തക്കോസ്ത് വിഭാഗത്തിനുണ്ട്. ചില മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ നിര്‍ണ്ണായകമാണ്. സര്‍ക്കാരിന്റെ കരുതലിനുള്ള നന്ദി പ്രകടനമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ തങ്ങളുടെ വോട്ടുകളെന്ന് സഭാ ഭാരവാഹികള്‍ കൂട്ടിചേര്‍ത്തു

Recent News

Advertisement
WhiteswanTV Footer