മഹാരാഷ്ട്ര : പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ വന്‍തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് വീടുകളും കടയും പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ് അഗ്നിക്കിരയായത്.
Pune Video: Massive Fire Engulfs Five Houses In Ghorpadi Peth, Damages Worth Lakhshttps://t.co/tFLP0j2StS#Pune #PuneNews #Fire pic.twitter.com/03uknXrCUX
— Free Press Journal (@fpjindia) October 17, 2024
മുന്നറിയിപ്പ് ലഭിച്ചയുടൻ അഗ്നിശമന സേനയുടെ അഞ്ച് ഫയർ എൻജിനുകളും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. അഗ്‌നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് തീ അണച്ചത്.
തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.










