സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ട്രെയിനുള്ളിൽ നിന്നും ഗർഭിണിയെ പുറത്തേക്ക് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

വെല്ലൂർ: പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് ഗർഭിണിയായ തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുണ്ടായിരുന്ന ​ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് വീഴ്ചയിൽ നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവതി നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രിയാണ് യുവതിക്കു നേരെ ട്രെയിനിൽ വച്ച് പീഡന ശ്രമമുണ്ടായത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ലേഡീസ് കംപാർട്ടമെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. കമ്പാർട്മെന്റിൽ മറ്റ് ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ജോലർപേട്ടൈയിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറങ്ങി. ഈ സമയത്താണ് ഹേമരാജ് കംപാർട്ട്മെന്റിലേക്ക് കയറുകയും യുവതി മാത്രമേ ഉള്ളുവെന്ന് മനസിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്m

Advertisement

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »
Advertisement