Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുയുഗ യാത്രക്ക് തിരൂരിൽ സ്വീകരണം നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നടക്കുന്ന പുതുയുഗ യാത്രക്ക്14ന് വൈകുന്നേരം 5 മണിക്ക് തിരൂരിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു.യാത്രയുടെ സ്വീകരണ പരിപാടി ചരിത്ര സംഭവമാക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പൊന്നാനി പാർലമെൻ്ററി മണ്ഡലം യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.

സ്വീകരണ പരിപാടി വിജയിപ്പിക്കാൻ എല്ലാവരും കർമപഥത്തിൽ സജീവമാകണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ. എ പത്മകുമാർ അധ്യക്ഷനായി. കൺവീനർ വെട്ടം ആലിക്കോയ,യുഡിഎഫ് നേതാക്കളായ പി.സൈതലവി മാസ്റ്റർ, കോട്ടയിൽ അബ്ദുൽ കരീം, എം.പി മുഹമ്മദ് കോയ, ഫൈസൽ എടശ്ശേരി, പാറയിൽ അലി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, യാസർ പൊട്ടച്ചോല, നൗഷാദ് മാസ്റ്റർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer