തൃശ്ശൂർ: കുഴിക്കാട്ടുശേരി സെന്റ് മേരീസ് ജിഎച്ച്എസ്എസില്‍ 1987 ലെ എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം നടത്തി. സ്കൂളില്‍ ആരംഭിക്കുന്ന കൃ ജിംനേഷ്യത്തിന്റെ നിര്‍മാണത്തിനായി 25,000 രൂപയും ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പ്രധാനാധ്യാപികയ്ക്ക് കൈമാറി. കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍ അധ്യക്ഷത വഹിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ സി.കെ.ശ്രീലത, ജൂലിയറ്റ് ആന്റോ, ജി.സുധ, സി.ജെ.ഷീന, ജിജി മണക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.






