കോഴിക്കോട്: നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ലെന്നും അതിനാല്‍ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എതിർക്കുന്നത്. ഇതോടെ നേതൃത്വത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു.
പുതുതായെത്തിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ദൗത്യമായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം.




