കോട്ടയം: ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മരങ്ങാട്ടുപിള്ളി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. മാത്യു (ജോസ് – 66) അന്തരിച്ചു. ദീർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റായും ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മരങ്ങാട്ടുപിള്ളി മേഖലയ്ക്കും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി പൊതുരംഗത്ത് എത്തിയ അദ്ദേഹം, കുര്യനാട് തൊഴിലാളി സമരകാലത്ത് തൊഴിലാളികൾക്കായി ഉറച്ച നിലപാടുകൾ സ്വീകരിച്ചതിലൂടെയാണ് ജനകീയ നേതാവായി ഉയർന്നത്. മനോരമയിലെ ജോലി പോലും വേണ്ടെന്നുവെച്ച് പൊതുപ്രവർത്തനം തിരഞ്ഞെടുത്ത അദ്ദേഹം, മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായും 12 വർഷത്തോളം സേവനമനുഷ്ഠിച്ചു. 2005-ൽ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വൈസ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ആണ്ടൂർ ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം, എസ്.എം.ഇ നഴ്സിംഗ് കോളേജ് നിർമ്മാണം തുടങ്ങിയ സുപ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
പൊതുദർശനവും സംസ്കാരവും:
ഭൗതിക ശരീരം നാളെ (22-01-2026, വ്യാഴം) വൈകുന്നേരം 4.30-ന് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 5 മണിയോടെ കുറിച്ചിത്താനം വില്ലേജ് ഓഫീസിന് സമീപമുള്ള വസതിയിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ ജനുവരി 23 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് കുറിച്ചിത്താനം പള്ളിയിൽ നടക്കും.
കുടുംബം:
ഭാര്യ: കൊച്ചുറാണി.
മക്കൾ: ഷാരോൺ (റേഡിയോളജിസ്റ്റ്), കിരൺ (കാർ മാസ്റ്റേഴ്സ് വർക്ക്ഷോപ്പ്, മരങ്ങാട്ടുപിള്ളി)










