കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയതായി പരാതി. ആയുധങ്ങളുമായാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയത്. അനുസ് റോഷൻ എന്ന 21കാരനെയാണ് ഒരു സംഘം തട്ടികൊണ്ട് പോയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. കാറിലും ബൈക്കിലുമായാണ് അക്രമികളെത്തിയത്.
അനൂസിന്റെ പിതാവിനെയാണ് സംഘം ലക്ഷ്യം വെച്ചതെങ്കിലും ,ഇത് തടുക്കാൻ ശ്രമിച്ച അനൂസിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. കെഎല്‍ 65എല്‍ 8306 എന്ന നമ്പറിലുള്ള കാറിലാണ് വിദ്യാര്‍ത്ഥിയെ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നാണ് റോഷന്റെ മാതാവ് ആരോപിക്കുന്നത് . റോഷൻ്റെ സഹോദരൻ അജ്മലുമായി ദുബായിൽ വെച്ചു നടന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്ന് ഇവർ വ്യക്തമാക്കിയത്.






