ഇടുക്കി: അതിതീവ്രമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് മരം ഒടിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിനി എലിസബത്താണ് മരിച്ചത്. ഉടുമ്പന്‍ ചോല ചക്കുപള്ളാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തില്‍ പണിയെടുത്തിരുന്ന എലിസബത്തിന്റെ മുകളിലേയ്ക്ക് ശക്തമായ കാറ്റിനെ തുടര്‍ന്ന് മരം ഒടിഞ്ഞ് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസവും ജില്ലയില്‍ സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് ശമനമുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിൾ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരട്ടയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് തുടരുന്നതിനാല്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.






