മലപ്പുറം: കഴിഞ്ഞ പത്ത് വർഷക്കാലമായി കേരള മണ്ണിൽ വർഗീയതയുടെ വിഭജന രാഷ്ട്രീയം തീർക്കുന്ന ഇടതുപക്ഷത്തിന്റെ കോട്ട പൊളിക്കാനും അഴിമതിയുടെ ആഴക്കടലിലേക്ക് മലയാളക്കരയെ തള്ളിയിട്ട പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കാനും തകർന്ന് പോയ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുത്ത് പുതിയ യുഗത്തിന് ആരംഭം കുറിക്കുന്നതിനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതു യുഗ യാത്രക്ക് താനൂരിന്റെ മണ്ണിൽ രാജകീയ വരവേൽപ്പ് നൽകി. തീര മണ്ണിൽ മറ്റൊരു ജനസാഗരം സൃഷ്ടിക്കുന്ന രീതിയിലാണ് പുതു യുഗ യാത്രയെ താനൂർ സ്വീകരിച്ചത്.
ഒരു പകലിനെ ധന്യമാക്കി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അഞ്ച് മണിയോടെ താനൂർ മണ്ഡലത്തിന്റെ അതിർത്തിയായ പൂരപ്പുഴയിലെത്തിയ പുതുയുഗ യാത്രക്ക് ആവേശം പകരാൻ സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം ആയിരക്കണക്കിനാളുകളാണ് താനൂരിലേക്ക് ഒഴുകിയെത്തിയത്.ജാഥ നായകൻ വി.ഡി സതീശൻ സ്വീകരണ കേന്ദ്രമായ കുട്ടി അഹമ്മദ് കുട്ടി സാഹിബ് നഗറിലേക്ക് എത്തുമ്പോഴേക്ക് താനൂർ ജങ്ഷൻ പ്രവർത്തകരാൽ തിങ്ങി നിറഞ്ഞ് ജന സാഗരമായി മാറുകയായിരുന്നു. മലയാഉക്കരയെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനേയും വർഗീയ വിഭജന രാഷ്ട്രിയം തീർക്കുന്ന ഇടതുപക്ഷത്തേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൊണ്ടാണ് ജാഥാ നായകൻ വി.ഡി.സതീശൻ സംസാരിച്ചത്. ഇടതുപക്ഷത്തിന്റെ വർഗീയ ശീട്ട് കൊണ്ട് കാര്യമില്ലെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടിനെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും ജനസാഗരത്തെ സാക്ഷി നിർത്തി ജാഥാ ക്യാപ്റ്റൻ വി.ഡി സതീശൻ പ്രഖ്യാപിച്ചു.
പുതു യുഗ യാത്രയുടെ താനൂരിലെ സ്വീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് താനൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ പി. രത്നാകരൻ അധ്യക്ഷനായിരുന്നു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എ.എം. രാജൻബാബു, സനൽ കുമാർ, ജില്ലാ യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ,വ വി.എസ്. ജോയ്, ഷെഫീർ, കെ.എൻ. മുത്തുക്കോയ തങ്ങൾ, ടി.വി.കുഞ്ഞൻ ബാവ ഹാജി, പി.ടി.അജയ് മോഹൻ,പി.പി. ഹാരിഫ്, യു.കെ. അഭിലാഷ്, പന്ത്രോളി മുഹമ്മദലി, സി.പി. ഹനീഫ മാസ്റ്റർ, ഒ. രാജൻ, പി.കെ വാസുദേവൻ, വൈ.പി ലത്തീഫ്, നൂഹ് കരിങ്കപ്പാറ, ബി. സൈതലവി ഹാജി, സി.മുഹമമ്മദ് അഷ്‌റഫ്, കെ. സലാം, നസ്‌ല ബഷീർ പ്രസംഗിച്ചു.ബാന്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യെത്തിയ ജാഥക്ക് താനൂരിൽ അത്യുജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.




