Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർകോട്ട് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുളിയാർ പൊവ്വൽ സ്വദേശി ജസീല ആണ് മരിച്ചത്. ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജസീലയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പരാതി. അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും ജസീല മാനസിക പീഡനം നേരിട്ടെന്ന് കുടുംബം ആരോപിച്ചു. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അടുത്തിടെ നടന്ന ഒരു സ്വർണമോഷണ പരാതിയിൽ യുവതിയെ ആദൂർ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. പരാതിയിൽ പറയുന്നതുപോലെ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ജസീലയ്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മോഷണം സംബന്ധിച്ച പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുമില്ല. വിഷം കഴിക്കുന്നതിന് മുന്നോടിയായി ജസീല ഒരു വീഡിയോ പുറത്തുവിട്ടതായും പറയുന്നുണ്ട്. കടുത്ത മാനസികപ്രയാസമാണ് വിഷം കഴിച്ചതിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്.

Recent News

Advertisement
WhiteswanTV Footer