തൃശൂർ: മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ടുതവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തിയിരുന്നു. അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇതിനിടെ, മിൽനയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും കഴിഞ്ഞ ദിവസം മുതൽ അവളെ കാണാതായതായും പൊലീസ് അറിയിച്ചു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




