പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി 33 കാരൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്.
റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്. നാട്ടുകാർ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിൻ്റെ എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ഡ്രൈവർ ഓടി രക്ഷപെട്ടു.










