പാലക്കാട്: കണ്ണംകുണ്ട് വെള്ളയാര്‍ പുഴയില്‍ വീണ് യുവാവ് മരിച്ചു.കണ്ണം കണ്ടിലെ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്ത് (26) ആണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ കണ്ണംകുണ്ട് കോസ്വേയില്‍ നിന്നും പുഴയില്‍ വീണത്. കോസ്വേയില്‍ തങ്ങിയ മാലിന്യം സുഹൃത്തുക്കളോടൊപ്പം നീക്കം ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാത്രിയായതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. രാവിലെ നാട്ടുകാര്‍, അഗ്‌നിരക്ഷാസേന, സ്‌കൂബ ടീം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ കടൂര്‍പടി ഭാഗത്ത് പുഴയുടെ അടിയില്‍ മരത്തില്‍ തങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ് സാബിറ. സഹോദരങ്ങള്‍ സുല്‍ഫത്ത്, ഷിഫാനത്ത്, ദാനിഷ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.






