പത്തനംതിട്ട:പെണ് സുഹൃത്തുമൊത്ത് പത്തനംതിട്ട കുമ്പഴയയിലുള്ള ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാന്(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ കൂടി മുഹമ്മദ് സൂഫിയാനും പെണ്‍സുഹൃത്തും കൂടി ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. പെണ് സുഹൃത്ത് ശൗചാലയത്തില്‍ കയറിയ സമയം മുഹമ്മദ് സൂഫിയാന് ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. മുന്‍പും മുഹമ്മദ് സുഫിയാന് ഈ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു






