സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പ്രശ്നപരിഹാരത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു;ക്ഷേത്രജീവനക്കാരന്‍ പിടിയില്‍

ബംഗളൂരു: പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍.തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ
ക്ഷേത്രജീവനക്കാരന്‍ അറസ്റ്റില്‍. ടി.എ. അരുണിനെയാണ് ബംഗളൂരു ബെല്ലന്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ബംഗളൂരു സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ ക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരിയാണെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ മാറാന്‍ വഴിതേടി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി. ആരോ മന്ത്രവാദംചെയ്തതാണ് പ്രശ്നകാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കാന്‍ പൂജചെയ്യണമെന്നും അരുണ്‍ ഉപദേശിച്ചു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ വീഡിയോ കോള്‍ ചെയ്യുകയും പിന്നീട് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയുംചെയ്തെന്ന് പരാതിയില്‍ പറയുന്നു.

ഇതിന്റെ വീഡിയോ പകര്‍ത്തുകയും ലൈംഗികാവശ്യത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ രണ്ടുകുട്ടികള്‍ക്കെതിരേ മന്ത്രവാദംചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജൂണ്‍ 13-നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Advertisement

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Read More »

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »

പലിശരഹിത സ്വർണവായ്പയുടെ മറവിൽ വീട്ടമ്മയുടെ ആഭരണങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന്

Read More »
Advertisement