അബുദാബി: കുട്ടിക്ക് വാക്സിനേഷന്‍ നല്‍കിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന പരാതിയില്‍ പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. 350,000 ദിര്‍ഹം കുട്ടിയുടെ അച്ഛന് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ഡോക്ടറും ഹോസ്പിറ്റല്‍ അധികൃതരും ചേര്‍ന്നാണ് തുക നല്‍കേണ്ടത് എന്നും കോടതി വ്യക്തമാക്കി.
അല്‍ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കാനായാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വാക്‌സിനേഷന്‍ നല്‍കിയതില്‍ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് പിതാവ് കോടതിയെ സമീപിക്കുക ആയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ മെഡിക്കല്‍ ലയബിലിറ്റി കമ്മിറ്റി മെഡിക്കല്‍ പിഴവ് ഉണ്ടായതായി കണ്ടെത്തി.
ഈ റിപ്പോര്‍ട്ട് പരിഗണിച്ച പ്രാഥമിക കോടതി പിതാവിന് അനുകൂലമായി വിധി പറയുക ആയിരുന്നു. നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.






